NewsSports

സൂര്യക്ക് ഫിഫ്റ്റി; സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

ടി-20 ലോകകപ്പിനു മുന്നോടിയായ സന്നാഹമത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. 35 പന്തുകളില്‍ 3 വീതം ബൗണ്ടറിയും സിക്സറും സഹിതം 52 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ 29 റണ്‍സെടുത്തു. വെസ്റ്റേണ്‍ ഓസ്ട്രേലിയക്കായി ജേസന്‍ ബഹ്റന്‍ഡോര്‍ഫ് 2 വിക്കറ്റ് വീഴ്ത്തി.കോലിക്കും രാഹുലിനും വിശ്രമം അനുവദിച്ചപ്പോള്‍ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ക്യാപ്റ്റന്‍ രോഹിതിനൊപ്പം ഋഷഭ് പന്താണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. വെറും 3 റണ്‍സെടുത്ത് രോഹിത് മടങ്ങിയപ്പോള്‍ 17 പന്തുകള്‍ നേരിട്ട പന്ത് വെറും 9 റണ്‍സെടുത്ത് പുറത്തായി. പിന്നീട് ദീപക് ഹൂഡ (22), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിംഗ്സ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. ദിനേഷ് കാര്‍ത്തിക് 19 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *