KeralaNews

സമൂഹമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍ ; സേഫ്‌ ഹാർബർ വ്യവസ്ഥ നീക്കാൻ കേന്ദ്ര സർക്കാർ.

ന്യൂഡൽഹി:സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികൾ നടത്തുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന്‌ ബന്ധപ്പെട്ട മാധ്യമത്തെ ഒഴിവാക്കുന്ന ഐടി നിയമത്തിലെ ‘സേഫ്‌ ഹാർബർ’ വ്യവസ്ഥ ഭേദഗതി ചെയ്യാൻ കേന്ദ്ര നീക്കം. പുതിയ ഡിജിറ്റൽ ഇന്ത്യ ബില്ലിൽ ‘സേഫ്‌ ഹാർബർ’ വ്യവസ്ഥ ഒഴിവാക്കാനാണ്‌ ആലോചന.

വ്യക്തികൾ ഇടുന്ന പോസ്റ്റുകൾക്കും മറ്റും ബന്ധപ്പെട്ട സമൂഹമാധ്യമത്തിന്‌ ഉത്തരവാദിത്വം ഇല്ലെന്ന്‌ വ്യവസ്ഥ ചെയ്യുന്നതാണ്‌ ഐടി നിയമത്തിലെ ‘സേഫ്‌ ഹാർബർ’ ചട്ടം. ഡിജിറ്റൽ നിയമങ്ങളാകെ പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി ഈ ചട്ടവും പുനഃപരിശോധിക്കുമെന്ന്‌ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ  കേന്ദ്രസഹമന്ത്രി രാജീവ്‌ ചന്ദ്രശേഖരൻ അറിയിച്ചിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *