സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന് ഇന്ന് സമാപനം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപന പരിപാടികൾ. കടുത്തരാഷ്ട്രീയ എതിര്‍പ്പുകള്‍ക്കും വഴിനീളെയുള്ള പ്രതിഷേധത്തിനും ക്രമസമാധാന പ്രശ്നങ്ങള്‍ക്കും ഇടയിലാണ് നവകേരള സദസ് സമാപിക്കുന്നത്.
മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് എന്ന പ്രഖ്യാപനത്തോടെയാണ് സർക്കാർ നവകേരള സദസ് സംഘടിപ്പിച്ചത്.തുടക്കം മുതല്‍ വിവാദങ്ങളുടെ ചുവടുപിടിച്ചായിരുന്നു നവകേരള സദസ് അരങ്ങേറിയത്. പരാതി പരിഹാര സംവിധാനം ഉണ്ടാകുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രതികരണം മറ്റൊന്നായിരുന്നു. നിലവില്‍ പ്രതിപക്ഷ നേതൃത്വം റോഡിലിറങ്ങി നവകേരള സദസിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നത് വരെ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍.
140 മണ്ഡലങ്ങളിലേയും പര്യടനം രാഷ്ട്രീയ ലക്ഷ്യത്തോടെ എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ വിവാദങ്ങളും തലപൊക്കി. മന്ത്രിമാർക്ക് സഞ്ചരിക്കാൻ ആഡംബര ബസ് എന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ഒന്നിന് പിറകെ മറ്റൊന്നായി വിവാദങ്ങള്‍…