Business

സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,360 രൂപയായി. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണ വില ഉയരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കൂടിയത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ വർദ്ധിച്ച് 4,795 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപ വർദ്ധിച്ച് 3,960 രൂപയായി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *