KeralaNews

സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ചു. കോഴിക്കോട് മരിച്ച രണ്ട് പേർക്കും നിപ്പയെന്ന് സ്ഥീരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയാണ് ഇത് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിൽ എല്ലാ സജ്ജീകരണങ്ങളും സജ്ജമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിൻറെ അടിസ്ഥാനത്തിൽ കേന്ദ്ര സംഘം ഉടൻ കേരളത്തിൽ എത്തും. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലത്തിലും നിപ്പ തന്നെയെന്നാണ് സ്ഥിരീകരണം . ഇനിയും നാല് സാമ്പിളുകൾ കൂടി ഫലത്തിനായി കാത്തിരിക്കുന്നുണ്ട്. ഇന്നലെ മരിച്ചയാളുടെയും ഫലം പോസിറ്റീവായി.

മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നത്. ഇയാളുടെ രണ്ട് മക്കളിൽ 9 വയസുകാരന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ഈ കുട്ടി ആശുപത്രിയിൽ കഴിയുന്നത്.  ഇത് കൂടാതെ 4 വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അതേസമയം മരിച്ചയാളുടെ ബന്ധുവായ 25 വയസുകാരന്റെ നില  തൃപ്തികരമാണെന്നാണ് സൂചന. 

നിപ ബാധിച്ച് മരിച്ചതായി സംശയിക്കുന്നവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരുന്നു. സൂക്ഷ്മമായി സമ്പര്‍ക്കപ്പട്ടിക തയാറാക്കാനാണ് അധികൃതരുടെ ശ്രമം.  ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്നിപ സംശയത്തെ തുടർന്ന് ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *