തിരുവനന്തപുരം:സംസ്ഥാനത്തെ റോഡ് അപകടങ്ങൾ കുറയ്‌ക്കാൻ ആക്‌ഷൻ പ്ലാൻ. ഈമാസം അവസാനം അന്തിമരൂപം നൽകും. ട്രാഫിക് നിയമലംഘനങ്ങൾ കുറയ്‌ക്കുക, സുരക്ഷ മുൻകരുതൽ ശക്തമാക്കുക, ബോധവൽക്കരണം നടത്തുക എന്നിവയ്‌ക്കാണ് ഊന്നൽ. മോട്ടോർ വാഹനവകുപ്പിന് പുറമേ പൊലീസ്, പൊതുമരാമത്ത്, ആരോഗ്യവകുപ്പ് എന്നിവയും ഭാഗമാകും.
ദേശീയപാതകളിലും സംസ്ഥാനപാതകളിലുമാണ് അപകടങ്ങളുടെ 40 ശതമാനവും. ഈ മേഖലകളിൽ ഊന്നൽ നൽകും. ദേശീയപാത
ആറുവരിയാകുമ്പോൾ ഓട്ടോ, ഇരുചക്രവാഹനങ്ങൾ എന്നിവയ്‌ക്ക് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെ കുറിച്ചും ആലോചന തുടങ്ങി. സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ കൂടുതൽപേരും ഇരുചക്രവാഹനക്കാരാണ്. ഇതിൽ 70 ശതമാനം പേർക്കും തലയ്ക്കാണ് പരിക്കേൽക്കുന്നത്.