KeralaNews

സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി മോഷണങ്ങൾ നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

കോഴിക്കോട്: സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി മോഷണങ്ങൾ നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് കാസർഗോഡ് സ്വദേശി ലബീഷിനെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച കോഴിക്കോട്ട് നിന്നും കാർ മോഷ്ടിച്ച കേസിൽ നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഇതേ കാറിൽ താമരശ്ശേരിയിലെത്തി, പ്രദേശത്തെ ഒരു കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചതായും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.  പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രതി വാഹനവുമായി കടന്നുകളയാൻ ഇതിനിടയിൽ ശ്രമം നടത്തിയിരുന്നു.  വാഹനം പോലീസ് തടഞ്ഞതോടെ പ്രതി ഓടി രക്ഷപ്പെടാനുള്ള ശ്രമം നടത്തി.   തുടർന്ന്കൊയിലാണ്ടി ട്രാഫിക് പോലീസിൻ്റയും നാട്ടുകാരുടെയും സഹായത്തോടെ ഇയാളെ പിടികൂടി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *