ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് പെട്രോളിനായി കലാപം. കൊളംബോയിലേക്കുള്ള പ്രധാന പാതകളിലെല്ലാം വാഹനങ്ങളുമായി ജനം ഉപരോധിക്കുകയാണ്. ഒരുദിവസത്തേക്കുള്ള പെട്രോള്‍ മാത്രമാണു നിലവില്‍ സ്റ്റോക്കുള്ളതെന്നു വിതരണകമ്പനികള്‍ അറിയിച്ചതോടെയാണു കലാപത്തിന് തുടക്കം. അതിനിടെ, ശ്രീലങ്കയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നല്കുമെന്നു ലോകബാങ്കും എഡിബിയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് ബാങ്കും ചേര്‍ന്നു രൂപീകരിച്ച കര്‍മ്മ സമിതി അറിയിച്ചു.