മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിടുതൽ ഹർജി നൽകി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്. മദ്യപിച്ച് വാഹനം ഓടിച്ചതിനു തെളിവില്ലെന്നാണ് തിരുവനന്തപുരം സി ജെ എം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനിൽക്കുകയുള്ളൂ എന്നും ഹർജിയിൽ പറയുന്നു.