KeralaNews

ശബരിമല മേൽശാന്തിയായി കെ. ജയരാമൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു

ശബരിമല: ​ ശബരിമല മേൽശാന്തിയായി കെ. ജയരാമൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്. ഇന് രാവിലെ നടന്ന നറുക്കെടുപ്പിലാണ് മേൽശാന്തിയെ തെരഞ്ഞെടുത്തത്. ചൊവ്വാഴ്ച രാവി​ലെ 7.30 ന് ഉഷപൂജയ്‌ക്ക് ശേഷമാണ് പുതിയ ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടന്നത്. 10 പേരാണ് ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയിൽ ഇടം നേടിയത്. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തുന്ന കൃതികേഷ് വർമ്മയും, പൗർണ്ണമി ജി വർമ്മയും ആണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്ക് എടുക്കുന്നത്. മാളികപ്പുറം മേൽശാന്തി തെരഞ്ഞെടുപ്പ് അൽപസമയത്തിനകം നടക്കും. 8 പേർ മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗം പി.എം.തങ്കപ്പൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്,ശബരിമല സ്‌പെഷ്യൽ കമ്മീഷണർ മനോജ്, നറുക്കെടുപ്പ് നടപടികൾക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകൻ റിട്ട.ജസ്റ്റിസ് ആർ.ഭാസ്‌കരൻ നറുക്കെടുപ്പിന് മുന്നോടിയായി ശബരിമലയിൽ എത്തി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *