KeralaNews

വൈക്കത്തുനിന്ന്‌ കാണാതായ പതിമൂന്നുകാരനെ കോതനല്ലൂരിൽ കണ്ടെത്തി

വൈക്കം : വൈക്കത്തുനിന്ന്‌ കാണാതായ പതിമൂന്നുകാരനെ കോതനല്ലൂരിൽ കണ്ടെത്തി. വൈക്കം കാരയിൽച്ചിറ ജാസ്‌മിന്റെ മകൻ അഥിനാനെയാണ് ശനി രാത്രി 7.30തോടെ കാണാതായത്. ജന്മദിനാഘോഷത്തിന്റെ ഭാഗമായി സമീപത്തെ സുഹൃത്തിന്റെ വീട്ടിൽ സൈക്കിളിൽപോയി കേക്കുനൽകി മടങ്ങുന്നതിനിടയിലാണ് കാണാതായത്‌. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ നടത്തിയ തിരച്ചിലിൽ രാത്രി പന്ത്രണ്ടോടെ കോതനല്ലൂരിൽനിന്ന്‌ കണ്ടെത്തുകയായിരുന്നു. കുടുംബത്തിന്റെ പരാതിയെ തുടർന്ന് വൈക്കം പൊലീസും നാട്ടുകാരും ചേർന്ന്‌ നടത്തിയ തിരച്ചിലിലാണ്‌ കുട്ടിയെ കണ്ടെത്തിയത്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *