KeralaNews

വിഴിഞ്ഞം സമരം കൂടുതൽ രൂക്ഷമാകും; വി.ഡി. സതീശൻ

ഡിസിസിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധർണ

തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം ഒത്തുതീർക്കാൻ ​ഗവണ്മെന്റ് ഇനിയും തയ്യാറായില്ലെങ്കിൽ സമരം കൂടുതൽ ശക്തിപ്പെടുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാവങ്ങളോട് സംസാരിക്കാത്ത മുഖ്യമന്ത്രി എന്തിനാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തീഷ്ണമായ സമരം കാണേണ്ടി വരുമെന്നും വിഡി സതീശൻ പറഞ്ഞു. വിഴി‍ഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ വിഡി സതീശൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി മുൻകൈ എടുത്ത് പ്രശ്നം ചർച്ച ചെയ്യണം. 5000 രൂപയ്ക്ക് വീട് കിട്ടുമോ.? പ്രായോഗികമായ തീരുമാനമെടുക്കണം.
മുഖ്യമന്ത്രിക്ക് എന്താ ഇത്ര ഈഗോ.നിങ്ങളെന്താ മഹാരാജാവാണോ.ജനങ്ങൾ തെരഞ്ഞെടുത്ത ആളല്ലേ നിങ്ങൾ.ആരോടാണ് ഈ അഹങ്കാരവും ധാർഷ്ട്യവും ധിക്കാരവും.ഒന്ന് ആ പാവങ്ങളെ പോയി കാണണം. വികസനത്തിൻറെ ഇരകളാണ് മൽസ്യത്തൊഴിലാളികൾ .അവരെ സംരക്ഷിക്കണം.കാലാവസ്ഥ വ്യതിയാനം കൊണ്ട് എല്ലായിടത്തും തീരശോഷണമുണ്ട്. പക്ഷേ ആ അളവിലല്ല വിഴിഞ്ഞത്തേത്.തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് തീരശോഷണം കൂടി. മൽസ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ വീടുകൾ കടലെടുക്കുന്നു.മുതലപ്പൊഴിയിലും അപകടരമായ സ്ഥിതി ആണ്. 60 മൽസ്യത്തൊഴിലാളികൾ മരിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.
ഏറ്റവും പരിതാപകരമായ ജീവിതാവസ്ഥയാണ് മൽസ്യത്തൊഴിലാളികളുടേത്. നിരവധി വിഷയങ്ങൾ അവരെ ബാധിക്കുന്നു. ഉമ്മൻചാണ്ടി നിരവധി തവണ അവരുമായി സംസാരിച്ചു. വലിയ തുറയിലെ സിമൻറ് ഗോഡൗണിലെ ജീവിതം ദുസ്സഹമാണ്. നാല് വർഷമായി അവരവിടെ ജീവിക്കുന്നു.ഭക്ഷണമുണ്ടാക്കുന്ന സ്ഥലത്ത് നിറയെ ഈച്ചയാണ്. വൃത്തികെട്ട ജീവിത സാഹചര്യമാണവിടെ. സർക്കാരിനോട് കൈ കൂപ്പി താൻ തന്നെ യാചിച്ചു.അവരെ മാറ്റിപ്പാർപ്പിക്കണം. മൂന്ന് മാസം മുമ്പാണ് നിയമസഭയിൽ പറഞ്ഞത്. അത് സർക്കാർ ചെയ്തില്ലെന്നും വിഡി സതീശൻ പറഞ്ഞു.
അതിനിടെ, വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി. റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്ന് നിർദ്ദേശിച്ച ഹൈക്കോടതി, കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞു. അദാനി നൽകിയ കോടതിയലക്ഷ്യഹർജിയിലായിരുന്നു കോടതിയുടെ പരാമർശം. ഹർജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
സമരം കാരണം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹർജിക്കാർ ആരോപിക്കുന്നു. റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂ എന്ന് അറിയിച്ച കോടതി, സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും നിർദ്ദേശിച്ചു.FacebookTwitterEmailWhatsAppCopy Link

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *