വികസനത്തിന് ഒപ്പം നിൽക്കുമെന്നും അതിൽ രാഷ്ടീയം കാണരുതെന്നും കെ വി തോമസ്. വികസനത്തിൽ മുഖ്യമന്ത്രിയെ താൻ പ്രകീർത്തിച്ചത് ശരിയാണ്. ആ നിലപാടിൽ തന്നെയാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്. കോവിഡ് കാലത്തെ പ്രവർത്തനത്തിലും വികസന കാര്യത്തിലും സർക്കാർ പ്രവർത്തനം വളരെ മികച്ചതായിരുന്നു. അത് തുറന്നുപറഞ്ഞാൽ എന്താണ് തെറ്റ്. അതുകൊണ്ട് താൻ കോൺഗ്രസ് വിരുദ്ധനാകുമോയെന്നും കെ വി തോമസ് ചോദിച്ചു.