KeralaNews

വായു മലിനീകരണം: ശ്വാസകോശ രോഗമുള്ളവർക്കും കുട്ടികൾക്കും പ്രത്യേക ശ്രദ്ധവേണം.

കൊച്ചി:വായു മലിനീകരണം മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഹൃദ്രോഗങ്ങളോ ഉള്ള ആളുകൾ, കുട്ടികള്‍, പ്രായം കൂടിയിവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക്  ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത കൂടുതലാണ്. ചുമ, ശ്വാസം എടുക്കുവാന്‍ ബുദ്ധിമുട്ട്, തലവേദന, തലകറക്കം, കണ്ണിന് അസ്വസ്ഥത, ചൊറിച്ചില്‍ തുടങ്ങിയവ അനുഭവപ്പെടാം.  അതേസമയം ആരോഗ്യമുള്ളയാളുകളിൽ സാധാരണയായി വായു മലിനീകരണത്തിന്റെ അളവ് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയില്ല. അനാവശ്യമായി പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കിയും കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും തുറന്നിടാതെയും ഒരു പരിധിവരെ വായുമലീനീകരണം മൂലമുള്ള പ്രയാസങ്ങൾ കുറയ്ക്കാം.

നിര്‍ദ്ദേശങ്ങള്‍ പാലിക്കാം

സംസ്ഥാന/ജില്ല ഭരണകൂടമോ, തദ്ദേശ സ്വയംഭരണ വകുപ്പോ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക, അന്തരീക്ഷ മലിനികരണത്തിന്റെ അളവ് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. Central Pollution Control Board ന്‍റെ  ചുവടെ കൊടുത്തിരിക്കുന്ന ഇന്റര്‍നെറ്റ്‌ അഡ്രസ്സില്‍ തത്സമയ വായു മലിനീകരണ തോത് അറിയുവാന്‍ കഴിയും; https://airquality.cpcb.gov.in/AQI_India/  

Air Quality Index(AQI) മുഖേന ആണ് വായു മാലിനീകരണത്തിന്റെ അളവ് മനസിലാക്കുക. കഠിനമായ അന്തരീക്ഷ മലിനീകരണം ഉള്ള ദിവസങ്ങളിൽ (AQI>200) താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക. AQI 200 ഇല്‍ താഴെ ഉള്ള ഘട്ടങ്ങളിലും ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ആരോഗ്യത്തെ മുന്‍നിര്‍ത്തി പാലിക്കുന്നത് ഉചിതമായിരിക്കും.

അനാവശ്യമായി പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കുക.

കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും തുറന്നിടുന്നത് ഒഴിവാക്കുക.

ജോഗിംഗ്, നടത്തം, അല്ലെങ്കിൽ വീടിനു പുറത്തുള്ള മറ്റ് ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കുക.

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക.

പുറത്തിറങ്ങേണ്ടി വന്നാല്‍ N95 മാസ്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

വായു മലിനീകരണത്തിന്റെ അളവ് കൂടുതല്‍ മോശമാകാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വീടിനുള്ളില്‍ വിറക് അടുപ്പ് കത്തിക്കുകയോ, പുക വലിക്കുകയോ മറ്റും ചെയ്യാതിരിക്കുക.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *