KeralaNews

വസ്തു തർക്കം; സ്ത്രീകളെ അക്രമിച്ച യുവാവ് പിടിയിൽ

പത്തനംതിട്ട: വസ്തു സംബന്ധമായ തർക്കത്തിൽ സ്ത്രീകളെ മർദ്ദിച്ച  യുവാവിനെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ അങ്ങാടിക്കൽ തെക്ക് മഞ്ഞപ്പുന്ന മുരുപ്പ് കോളനിയിൽ വിശ്വഭവനം വീട്ടിൽ ഷിജു എന്ന് വിളിക്കുന്ന ആഷിക് (28)ആണ് പിടിയിലായത്. 

കഴിഞ്ഞ ദിവസം  പകൽ മൂന്നിന് അങ്ങാടിക്കൽ തെക്ക് മഞ്ഞപ്പുന്ന മുരുപ്പ് കോളനിയിൽ വിശ്വഭവനം വീട്ടിൽ തുളസിയുടെ ഭാര്യ പൊന്നമ്മ (67),മകൾ തുഷാര എന്നിവരെ വീട്ടിനുള്ളിൽ കയറി ഉപദ്രവിച്ചു എന്നാണ് കേസ്സ്. കയ്യിൽ കരുതിയ വിറകു കഷ്ണം കൊണ്ട് അടിയ്ക്കുകയും ചവിട്ടുകയും ചെയ്തപ്പോൾ ഓടി രക്ഷപ്പെട്ട സ്ത്രീകൾ സമീപത്തുള്ള ക്ഷേത്രത്തിൽ ഓടിക്കയറിയിരുന്നു. പിന്തുടർന്ന പ്രതിയുടെ ഇഷ്ടിക കൊണ്ടുള്ള ഏറിൽ തുഷാരയുടെ നെറ്റിയിൽ മുറിവേറ്റിരുന്നു. ഇരുമ്പുകമ്പി കൊണ്ട് പൊന്നമ്മയുടെ തലയിൽ അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. ഇരുവരും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

 വ്യാഴാഴ്ച പ്രതിയെ അറസ്റ്റ് ചെയ്ത്  കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ പ്രവീൺ, എസ് ഐ മനീഷ് എസ് സി പി ഒ സക്കറിയ, സി പി ഓമാരായ പ്രദീപ്‌, കൃഷ്ണകുമാർ, ഷിജു, ഗീത എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *