KeralaNews

വയനാട് മണ്ഡലത്തിലെ സമഗ്ര റോഡ് വികസനത്തിന്, രാഹുൽ ഗാന്ധി സമർപ്പിച്ച 145 കോടിയുടെ പദ്ധതിക്ക് അംഗീകാരം

കല്പറ്റ : വയനാട് പാര്‍ലമെന്റ്‌ മണ്ഡലത്തില്‍
സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടില്‍ (CRIF) ഉള്‍പ്പെടുത്താന്‍ അര്‍ഹതയുള്ള 15 പ്രധാന റോഡുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സമഗ്ര പദ്ധതി പൊതുമരാമത്ത് വകുപ്പിന് 2021 ഒക്ടോബര്‍ മാസം 11 ന് അയച്ചിരുന്നു. ഇതില്‍ 10 റോഡുകള്‍ ഉള്‍പ്പെടുത്തി 2022 മാര്‍ച്ച്‌ 29 ന് പൊതുമരാമത്ത് വകുപ്പ് കേന്ദ്ര ഗതാഗത വകുപ്പിന് പ്രപ്പോസല്‍ സമര്‍പ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധി എം.പി വയനാട് പാര്‍ലമെന്റ്‌ മണ്ഡലത്തിലെ റോഡുകള്‍ക്കുള്ള 145 കോടി അടിയന്തിര പ്രാധാന്യത്തോടെ അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തുകയും ഈ റോഡുകളുടെ വികസനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാം എന്ന ഉറപ്പ് ലഭിക്കുകയും ചെയ്തിരുന്നു.

കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച 69 റോഡുകളില്‍ 30 റോഡുകള്‍ക്കാണ്‌ അനുമതി ലഭിച്ചത്. അതില്‍ 10 റോഡുകള്‍ വയനാട് മണ്ഡലത്തിലാണ്. വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ CRIF പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിയന്തര പ്രാധാന്യത്തോടെ നവീകരിക്കുന്നതിന് രാഹുല്‍ ഗാന്ധി എം. പി നല്‍കിയ റോഡുകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച റോഡുകളും തുകയും താഴെ പറയും പ്രകാരമാണ്.

1 . കാവുമന്ദം – മാടക്കുന്ന് – ബാങ്ക്കുന്ന് റോഡ് 12. KM, 15 കോടി

  1. പനമരം – നെല്ലിയമ്ബം- നടവയല്‍ -വെലിയമ്ബം റോഡ്.11.2 KM,15 കോടി
  2. ബേഗൂര്‍ – തിരുനെല്ലി റോഡ് 10 KM,12 കോടി
  3. സുല്‍ത്താന്‍ ബത്തേരി- കട്ടയാട് -പഴുപ്പത്തൂര്‍ റോഡ് 14.1 KM,18 കോടി
  4. മുള്ളന്‍കൊല്ലി-പാടിച്ചിറ കബനിഗിരി -മരക്കടവ്- പെരിക്കല്ലൂര്‍ റോഡ് 13.4 KM,15 കോടി

6.വെള്ളമുണ്ട – വരാമ്ബറ്റ – പന്തിപ്പൊയില്‍ -പടിഞ്ഞാറത്തറ റോഡ്, 12 KM,15 കോടി

  1. ചെന്നലോട്-ഊട്ടുപാറ റോഡ്,12 KM,15 കോടി
  2. മലപ്പുറം ജില്ലയിലെ പെരകമണ്ണ-കുഴിയംപറമ്ബ് റോഡ് & കാവനൂര്‍-വടക്കുമല-കാരപ്പറമ്ബ് റോഡ്,11 KM,13 കോടി

9.വണ്ടൂര്‍ -കാളികാവ് റോഡ്& വണ്ടൂര്‍ ബൈപാസ്സ്റോഡ് 12 KM,12 CR

  1. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി -ശാന്തിനഗര്‍ -കോടഞ്ചേരി – പുലിക്കയം -വലിയകൊല്ലി -പുല്ലൂരാംപാറ – പള്ളിപ്പടി റോഡ് 12 KM,15 കോടി.

145 കോടി വയനാട്‌ മണ്ഡലത്തില്‍ എത്തിക്കാന്‍ രാഹുല്‍ ഗാന്ധി എം. പി നടത്തിയ ഇടപെടലുകളുടെ നാള്‍വഴികള്‍

11-10-2021
വയനാട് നിയോജക മണ്ഡലത്തിലെ CRIF-ല്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹതയുള്ള 15 റോഡുകളുടെ പട്ടിക രാഹുല്‍ ഗാന്ധി M.P PWD സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ശ്രീ. ദിലീപ് ലാല്‍ GS-ന് സമര്‍പ്പിച്ചു.

29-03-2022
കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതി ലിസ്റ്റില്‍ രാഹുല്‍ ഗാന്ധി എം പി സമര്‍പ്പിച്ച 15 റോഡുകളില്‍ 10 എണ്ണം ഉള്‍പ്പെടുത്തി.

19-05-2022
10 റോഡുകള്‍ക്ക്‌ 145 കോടി അനുവദിക്കുന്നത് വേഗത്തിലാക്കാന്‍ റോഡ് ഗതാഗത ഹൈവേ മന്ത്രി ശ്രീ നിതിന്‍ ഗഡ്കരിക്ക് രാഹുല്‍ ഗാന്ധി എംപി വീണ്ടും കത്ത് നല്‍കി. മന്ത്രിയുമായി സംസാരിച്ചു.

20-07-2022
മുഴുവന്‍ 145 കോടിക്കും കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി. കേരളത്തിന് മൊത്തം 506.14 കോടി അനുവദിച്ചതില്‍ 145 കോടിയും വയനാട് മണ്ഡലത്തില്‍. അനുവദിക്കപ്പെട്ട ദൂരമായ 403.25 കിലോമീറ്ററില്‍ 119.7 കിലോ മീറ്റര്‍ റോഡും വയനാട് മണ്ഡലത്തില്‍.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *