കോഴിക്കോട്: ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി പരുക്കേൽപ്പിച്ചു. അക്രമാസക്തനായ മകനെ കീഴടക്കാൻ പോലീസ് രണ്ടു തവണ ആകശത്തേക്കു വെചിവച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50)ബിജി (48)എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ ആണ് . കുത്തേറ്റ ഷാജിയുടെ പരിക്ക് ഗുരുതരമാണ് . അച്ഛനേയും അമ്മേയും കുത്തിയ മകൻ ഷൈൻ എന്ന യുവാവിനെ രണ്ടു മണിക്കൂർ നേരത്തെ കഠിനാധ്വാനത്തിലൂടെ പൊലീസ് കീഴടക്കി. ഷൈൻ പൊലിസ് കസ്റ്റഡിയിൽ ആണ്. മൽപ്പിടുത്തത്തിനിടെ പരിക്കേറ്റ ഷൈനും ചികിൽസയിൽ ആണ്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നു നാട്ടുകാർ.
ഇന്നലെ രാത്രിയിലാണ് ലഹരിക്ക് അടിമയായ ഷൈൻ അച്ചനേയും അമ്മയേയും കുത്തിയത് . ഷൈൻ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു മണിക്കൂറിലേറെ ശ്രമിച്ചിട്ടും ഷൈനെ പിടിക്കാൻ ആകാതെ വന്നപ്പോഴാണ് ആകാശത്തേക്ക് രണ്ട് തവണ വെടിയുതിർക്കേണ്ടു വന്നതെന്നു പൊലീസ് പറഞ്ഞു.