ദുബായ് : യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) അറിയിച്ചു. മാർച്ച് 21 ന് യുഎഇ സമയം പുലർച്ചെ 5.24 നാണ് റാഷിദ് റോവർ വഹിക്കുന്ന ഐസ്‌പേസ് ലാൻഡർ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് പഠിക്കാനുള്ള യുഎഇയുടെ ഈ ദൗത്യം മറ്റ് ഗ്രഹങ്ങളുടെ ഭാവി പര്യവേക്ഷണത്തിനുള്ള തുടക്കമായാണ് കരുതുന്നത്. യുഎഇയിലെ ഐസിടി മേഖലയിലെ ഗവേഷണ-വികസനത്തെ പിന്തുണയ്ക്കാൻ ലക്ഷ്യമിടുന്ന ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിഡിആർഎ) ഐസിടി ഫണ്ടാണ് യുഎഇയുടെ ചാന്ദ്ര ദൗത്യത്തിന് ധനസഹായം നൽകുന്നത്.