മോസ്‌ക്കോ: റഷ്യയുമായി സംഘര്‍ഷം തുടരുന്ന ഉക്രയിന്‍ തലസ്ഥാനമായ കീവില്‍ സ്ഫോടന പരമ്പര. ക്രിമിയയുമായി ബന്ധപ്പിക്കുന്ന പാലം ഉക്രയിന്‍ സ്ഫോടനത്തില്‍ തകര്‍ത്തുവെന്ന് റഷ്യ ആരോപിക്കുകയും ഉക്രയിന്റേത് ഭീകരപ്രവര്‍ത്തനമാണെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ പ്രസ്താവിക്കുകയും ചെയ്തതിന് പിന്നാലെയാണ് കീവിലെ സ്ഫോടന പരമ്പര.കീവിലെ ഷെവ്ചെന്‍കിവിസ്‌കി ജില്ലയില്‍ പലതവണ സ്ഫോടനം നടന്നതായി കീവ് മേയര്‍ ട്വീറ്റ് ചെയ്തു. റഷ്യന്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകാമെന്നും പരിക്കേറ്റവരുടേയും ജീവഹാനി സംഭവിച്ചവരുടേയും കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും യുക്രെയ്നിയന്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26-നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്.തിങ്കളാഴ്ച സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗങ്ങളുമായി പുടിന്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇപ്പോള്‍ കീവില്‍ സ്ഫോടന പരമ്പരയുണ്ടായിരിക്കുന്നത്.പാലം സ്ഫോടനത്തില്‍ തകര്‍ത്തതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഉക്രയിന്‍ പൗരന്മാരന്‍ ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഉക്രയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി തയ്യാറായില്ല.