ന്യൂഡൽഹി: അടുത്ത രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തിന് തുടങ്ങും. പാർലമെൻറിൽ 63 ാം നമ്പർ മുറിലും സംസ്ഥാനങ്ങളിൽ നിയമസഭകളിലുമാണ് വോട്ടെടുപ്പ്. പാർലമെൻറ് മന്ദിരത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാവിലെ പത്ത് മണി ക്ക് പാർലമെൻറിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും വോട്ടെടുപ്പ് ആരംഭിക്കും. എം പിമാരും എം എൽ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തുക. അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.
പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ആം ആദ്മി പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. അതേ സമയം, രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ കാര്യമായ അട്ടമിറി പ്രതീക്ഷിക്കുന്നില്ല. എൻ ഡി എ സ്ഥാനാർഥി ദ്രൗപദി മുർമുവിനു നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്. സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയും ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണു കരുതുന്നത്.