രാജ്യത്ത് ചൂട് കൂടുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വേനൽ കാലത്തിലൂടെയാണ് കടന്ന് പോവുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഐഎംഡിയുടെ പ്രവചനപ്രകാരം വരുന്ന അഞ്ച് ദിവസത്തിനുള്ളിൽ ഉഷ്ണ തരംഗം ഉണ്ടായേക്കും.