News

രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 204.34 കോടി കടന്നു

രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 204.34 കോടി (2,04,34,03,676) കടന്നു. 2,70,63,240 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതൽ ആരംഭിച്ചു. ഇതുവരെ 3.90 കോടിയിൽ കൂടുതൽ (3,90,36,788) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു.

18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.

നിലവിൽ ചികിത്സയിലുള്ളത് 1,43,989 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.33 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,112 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,33,65,890 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.48%.

കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 16,464 പേർക്കാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 2,73,888 പരിശോധനകൾ നടത്തി. 87.54 കോടിയിൽ അധികം (87,54,81,509) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 4.80 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 6.01 ശതമാനമാണ്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *