KeralaNews

രാജ്‌ഭവൻ മാർച്ച്‌ : പ്രതിഷേധത്തിൽ ഒരുലക്ഷം പേർ പങ്കെടുക്കും .

തിരുവനന്തപുരം: ആർഎസ്‌എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ താൽപ്പര്യപ്രകാരം  സർവകലാശാലകളെ തകർക്കാനുള്ള ഗവർണറുടെ നീക്കങ്ങൾക്കെതിരെ 15ന്‌ സംഘടിപ്പിക്കുന്ന രാജ്‌ഭവൻ മാർച്ച്‌ രാജ്യചരിത്രത്തിലിടം നേടുന്ന കരുത്തുറ്റ പ്രതിഷേധമാകും. പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച്‌ കേന്ദ്ര സർക്കാർ തുടരെ ഇടപെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു നടക്കുന്ന പ്രതിഷേധം രാജ്യശ്രദ്ധയാകർഷിക്കും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യുന്ന മാർച്ചിൽ ഡിഎംകെ നേതാവ്‌ തിരുച്ചി ശിവ എംപിയടക്കം ദേശീയ നേതാക്കളും പങ്കെടുക്കും.

കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്‌ഭവൻ മാർച്ചിൽ ഒരു ലക്ഷം പേരാണ്‌ അണിനിരക്കുക. രാജ്‌ഭവൻ മാർച്ചിനൊപ്പം ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും പതിനായിരങ്ങൾ പങ്കെടുക്കുന്ന മാർച്ചും നടത്തും. പ്രതിഷേധം വൻവിജയമാക്കാനുള്ള തയ്യാറെടുപ്പുകൾ സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്‌. ഗവർണറുടെ ഭരണഘടനാവിരുദ്ധ നിലപാടുകൾ തുറന്നുകാട്ടുന്ന ലഘുലേഖ മുഴുവൻ ജനങ്ങളിലേക്കും എത്തിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്‌.
പ്രതിഷേധത്തിനു മുന്നോടിയായി എല്ലാ ജില്ലകളിലും കൺവൻഷനുകൾ സംഘടിപ്പിക്കും. സർവകലാശാലകളിലും ക്യാമ്പസുകളിലും പ്രതിഷേധങ്ങളും സംഘടിപ്പിക്കും. രാജ്‌ഭവനും മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന മാർച്ചിൽ വിദ്യഭ്യാസ, സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരടക്കം നാനാവിഭാഗം ജനങ്ങളും പങ്കെടുക്കും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *