ജയ്‌പുർ; രാജസ്ഥാനിലെ 200 നിയമസഭാ മണ്ഡലങ്ങളിലെ 199 ഇടത്ത് വോട്ടെടുപ്പ് ആരംഭിച്ചു. 1,875 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. 51,756 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരെയാണ് വേട്ടെടുപ്പിനായി വിന്യസിച്ചിട്ടുള്ളത്. കോൺഗ്രസ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് ശ്രീഗംഗാറാം ജില്ലയിലെ കരൺപുർ മണ്ഡലത്തിൽ തെഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കയാണ്. രാജസ്ഥാനിൽ അവസാനഘട്ടത്തിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്.