KeralaNews

രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയുടെ പുനഃസംഘടന ഇന്ന് നടക്കും. 

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയുടെ പുനഃസംഘടന ഇന്ന് നടക്കും.  ഇന്ന് കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക എന്നാണ് റിപ്പോർട്ട്. 

രാജ്ഭവൻ വളപ്പിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് സത്യ പ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. മന്ത്രിമാരായിരുന്ന ആൻറണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ച ഒഴിവിലാണ് ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പളളിയും അധികാരമേൽക്കുന്നത്.  എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി നടക്കുന്നത്. 

ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി ആവശ്യമുന്നയിച്ചിരുന്നു ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്ന് രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയവും കൂടി ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *