Kerala

യൂത്ത് കോൺഗ്രസ്  സെക്രട്ടറിയേറ്റ് മാർച്ചിൽ  സംഘർഷം; യുദ്ധക്കളമായി തലസ്ഥാനം 

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്  സെക്രട്ടറിയേറ്റ് മാർച്ചിൽ  സംഘർഷം . സര്‍ക്കാരിന്‍റെ തിരുവനന്തപുരം ജില്ലയിലെ നവകേരള സദസ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കവേയാണ് സെക്രട്ടറിയേറ്റിന് മുന്നൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് പരിക്കേറ്റിരുന്നു. കൂടാതെ വനിത നേതാക്കള്‍ക്കും പരിക്കേറ്റു. തുടർന്ന് പ്രവർത്തകർ അക്രമാസക്തരായി യുത്ത് കോൺഗ്രസുകാർ പിങ്ക് പൊലീസ് വാഹനനമുൾപ്പടെ തല്ലിപൊളിച്ചു. മൂന്ന് വനിതാ പൊലീസുകാർ ആ സമയം വാഹനത്തിൽ ഉണ്ടായിരുന്നു. ഡിസിസി ഓഫീസിനു മുന്നിൽ വെച്ച് വനിതാ പൊലീസിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. 

സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടന്ന് അകത്തു കയറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. പൊലീസിനുനേരെ കുപ്പിയേറുണ്ടായി. ബാരിക്കേഡിനു മുകളിൽ കയറിയ പ്രവർത്തകർ സെക്രട്ടേറിയറ്റിന് അകത്തേക്ക് കയറാൻ ശ്രമിച്ചു. പൊലീസ് അ‍ഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു. നവകേരള സദസിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ച ബോർഡുകൾ യൂത്ത് കോൺ​ഗ്രസുകാർ തകർത്തു. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *