തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് അനുമതി തേടിയ കേരളത്തിന്റെ നടപടിയിൽ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ. തമിഴ്നാട് ലോവർ ക്യാമ്പിൽ കർഷകർ മാർച്ച് നടത്തി. കേരളത്തിന്റെ നിവേദനം പരിശോധിയ്ക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ വിദഗ്ധ വിലയിരുത്തൽ സമിതി യോഗം ചേരാനിരിക്കെയാണ് തമിഴ്നാട്ടിൽ പ്രതിഷേധം ഉയരുന്നത്. പെരിയാർ വൈഗൈ ഇറിഗേഷൻ അഗ്രികൾച്ചർ അസോസിയേഷന്റെ നേതൃത്വത്തിലാണ് വിവിധ കർഷക സംഘടനകൾ പ്രതിഷേധ സമരം നടത്തിയത്.