ആലപ്പുഴ: മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാളെ കാണാതായി, അഞ്ചുപേർക്ക് പരിക്ക്. തോട്ടപ്പള്ളിക്ക് തെക്ക് പുറംകടലിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കായംകുളം ഫിഷിംഗ് ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തൃക്കുന്നപ്പുഴയിലുള്ള ധർമ്മശാസ്താവ് വള്ളവും അഴീക്കലുള്ള മലയാലപ്പുഴ ദേവി വള്ളവും തമ്മിലാണ് കൂട്ടിയിടിച്ചത്. മലയാലപ്പുഴ ദേവി വള്ളത്തിലെ തൊഴിലാളിയായ അഴീക്കൽ വലിയവീട്ടിൽ കണ്ണനെയാണ് (50) കാണാതായത്. അഞ്ചുപേർക്ക് പരിക്കേറ്റു. ഇവരെ കരയ്ക്കെത്തിച്ചു.