KeralaNews

മങ്കിപോക്‌സ്രോഗബാധ പെട്ടെന്ന് കണ്ടുപിടിക്കാന്‍ ആര്‍ ടി പി സി ആര്‍ കിറ്റ്

മങ്കിപോക്‌സ് രോഗബാധ പെട്ടെന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്ന ആർടിപിസിആർ കിറ്റ് പുറത്തിറക്കി. ട്രാൻസാഷിയാ ബയോ മെഡിക്കൽസ് വികസിപ്പിച്ച കിറ്റ് ആന്ധ്രാപ്രദേശ് മെഡ് ടെക് സോണാണ് പുറത്തിറക്കിയത്. തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ പരിശോധനാ കിറ്റാണ് ഇത്. ‘ട്രാൻസാഷിയ ഏർബ മങ്കിപോക്‌സ് ആർ ടി പി സി ആർ കിറ്റ്’ എന്നാണ് ആർടിപിസിആർ കിറ്റിന്റെ പേര്. കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് ഉപദേഷ്ടാവായ പ്രൊഫ.അജയ് കുമാർ സൂദ്, ഡോ. അരബിന്ദ് മിത്ര, ഐസിഎംആറിന്റെ മുൻ മേധാവി പ്രൊഫ. ബൽറാം ഭാർഗവ എന്നിവരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.1970കളിൽ തന്നെ കണ്ടെത്തപ്പെട്ട വൈറസ് ഇതിന് മുമ്പും പലപ്പോഴായി വ്യാപകമായിട്ടുണ്ട്. എന്നാൽ ആഫ്രിക്കൻ രാജ്യങ്ങൾ വിട്ട് ഇത്രമാത്രം പടർന്ന സാഹചര്യം മുമ്പുണ്ടായിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 92 രാജ്യങ്ങളിലായി 35,000ലധികം മങ്കി പോക്‌സ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്പനി,തലവേദന,പേശീവേദന,നടുവേദന,കുളിര്,തളർച്ച,ലിംഫ് നോഡുകളിൽ വീക്കം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മങ്കിപോക്‌സിന് പ്രത്യേകമായി ചികിത്സയില്ല . വൈറൽ അണുബാധകൾക്കെതിരെ നൽകിവരുന്ന ചില മരുന്നുകൾ ഇതിനും ഫലപ്രദമാണെന്ന് ഡോക്ടർമാർ അറിയിക്കുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *