മങ്കി പോക്സ് ലക്ഷണങ്ങളോടെ ഏഴ് വയസുകാരി ചികിത്സയിൽ. മങ്കിപോക്സിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഏഴ് വയസുകാരിയെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയിൽ നിന്നും എത്തിയ കുട്ടിയിൽ മങ്കിപോക്സിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായി പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ സുദീപ് അറിയിച്ചു. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.