അയർക്കുന്നം പാദുവയിൽ മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു. പാദുവ താന്നിക്കപ്പടിയിൽരാജമ്മ (65) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൾ രാജശ്രീ (40) യെ പൊലീസ് കസ്റ്റഡിയിൽഎടുത്തു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകൾ അക്രമാസക്തമായി അമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വർഷങ്ങളായി മകൾ രാജശ്രീ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു.