Kerala

ഭാര്യയെയും മകളെയും പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു.

പത്തനാപുരം : ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പത്തനാപുരം നടുകുന്ന് സ്വദേശി രൂപേഷാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ അഞ്ചുവിനെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടുകുന്നത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. പുലർച്ചെ 3 മണിയോടെയാണ് സംഭവം.

കുടുംബപ്രശ്നമാണ് ആക്രമണത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പ്രാഥമിക നി​ഗമനം. രൂപേഷ് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൂനലൂർ താലൂക്ക് ആശുപത്രിയിൽ. പത്തനാപുരം പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.  

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *