KeralaNews

ഭാരത് ജോഡോ യാത്ര: ആലപ്പുഴയിൽ കർഷകരുമായി സംവദിച്ച്; രാഹുൽ ഗാന്ധി

ആലപ്പുഴ/അമ്പലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തോട്ടപ്പള്ളിയിൽ എത്തിയ രാഹുൽ ഗാന്ധി കർഷകരുമായി സംവദിച്ചു. കാർഷിക മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു. കല്‍പകവാടി ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രശ്നമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടി. കുട്ടനാട്ടിൽ നിന്നും കർഷകർ പാലായനം ചെയ്യുന്ന അവസ്ഥയാണുള്ളത്. കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറുവാൻ തുടങ്ങിയതോടെയും കാർഷിക ഉത്പന്നങ്ങൾക്ക് പ്രാമുഖ്യം ലഭിക്കാതെ വന്നതോടെയും അവർക്ക് സ്ഥലം ഉപേക്ഷിച്ച് പോകേണ്ടതായി വന്നു. വിവിധ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന നാടായി കുട്ടനാട് മാറണം. കേരളത്തിന്‍റെ നെല്ലറ എന്നതിനപ്പുറത്തേക്ക് സംസ്ഥാനത്തിന്‍റെ ഭക്ഷ്യ കലവറയായി കുട്ടനാട് മാറണം. കുട്ടനാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പ്രളയമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.ഒരു പരിധിവരെ കുട്ടനാട് നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഏകുന്ന സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്ന് പറഞ്ഞ പല പ്രദേശങ്ങളെയും ഒഴിവാക്കി. കമ്മീഷന്‍റെ പരിധിയിൽ പ്രശ്നം ബാധിക്കുന്ന മറ്റു പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നു. നാളികേര കർഷകരുടെ പ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടുന്നില്ലെന്നും കർഷകർ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നാളികേര കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പഠിക്കുവാൻ ഒരു കമ്മീഷനെ നിയോഗിക്കണമെന്നും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *