KeralaNews

ഭാരത്ജോ ഡോ യാത്രയ്ക്ക് കൊല്ലം ജില്ലയിൽ ഉജ്ജ്വല വരവേൽപ്പ്

ചാത്തന്നൂർ :രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കൊല്ലം ജില്ലയിൽ ഉജ്ജ്വല വരവേൽപ്പ്. പുലർച്ചെ മൂടിക്കെട്ടിയ ആകാശം നേരം പുലർന്നതോടെ തെളിഞ്ഞു. രാവിലെ ആറുമുതൽ പാരിപ്പള്ളി മുക്കട ജംഗ്ഷൻ ജനനിബിഡമായി.സിന്ദൂര ചെല്ലവും പുഷ്പഹാരങ്ങളും വാദ്യമേളങ്ങളും പഞ്ചവാദ്യങ്ങളും ആയി നൂറുകണക്കിന് പ്രവർത്തകരാണ് ജാഥയെ വരവേൽക്കാൻ എത്തിയത്. രാവിലെ ആറിന് വർക്കല ശിവഗിരി മഠത്തിലെത്തിയ രാഹുൽ ഗാന്ധി സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ശിവഗിരി മഹാസമാധിയിലെത്തി പ്രാർത്ഥന നടത്തി. തുടർന്ന് രാവിലെ ഏഴിന് തിരുവനന്തപുരം ജില്ലയിൽ നാവായികുളത്തു നിന്ന് തുടങ്ങിയ യാത്ര കല്ലമ്പലം കടന്ന് കടമ്പാട്ട്കോണത്തുവെച്ചാണ് കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചത്.കൊല്ലം ഡി സി സി യുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും ചേർന്ന് ജാഥയെ വരവേറ്റ് ചാത്തന്നൂരിലേക്ക് ആനയിച്ചു. ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് കൊടിക്കുന്നിൽ സുരേഷ് എം പി,രാജ് മോഹൻ ഉണ്ണിത്താൻ എംപി, സി ആർ മഹേഷ്‌ എംഎൽഎ, പി സി വിഷ്ണുനാഥ് എം എൽ എ, സി രാജൻ,ഡോ.ശൂരനാട് രാജശേഖരൻ,ആർ ചന്ദ്രശേഖരൻ,ബിന്ദു കൃഷ്ണ, വി പ്രതാപ് ചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് ചാത്തന്നൂർ എംപയർ കൺവെൻഷൻ സെന്ററിൽ എത്തി ജാഥ വിശ്രമിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുമായി രാഹുൽഗാന്ധി സംവദിക്കും.വൈകുന്നേരം നാലിനു ചാത്തന്നൂരിൽ നിന്ന് സായാഹ്നയാത്ര ആരംഭിക്കും. പള്ളിമുക്കിൽ രാത്രി ഏഴിന് സമാപിക്കും

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *