KeralaNews

ബിരിയാണി വിവാദം: സ്കൂൾ കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിന് വിലക്ക്

തിരുവനന്തപുരം: ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്കൂൾ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ പരിപാടിക്ക് കൊണ്ടുപോയത് വിവാദമായ പശ്ചാത്തലത്തിൽ
സ്കൂള്‍ സമയത്ത് കുട്ടികളെ പഠനാവശ്യത്തിനല്ലാത്ത പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനു വിലക്ക്. കുട്ടികളുടെ പഠന സമയം കവര്‍ന്നെടുക്കുന്ന തരത്തില്‍ മറ്റു പരിപാടികളും പൊതുചടങ്ങുകളും നിരന്തരമായി സംഘടിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നടപടി. കുട്ടികളെ കാണികളാക്കി മാറ്റിക്കൊണ്ട് പല ചടങ്ങുകളും സ്കൂളിനകത്തും പുറത്തും സംഘടിപ്പിക്കപ്പെടുന്നുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്‍ജിഒകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന പല ചടങ്ങുകളും കുട്ടികളുടെ അധ്യയന സമയത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം നിലവിലുണ്ട്.
സ്കൂളില്‍ പഠന, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റൊരു പരിപാടികള്‍ക്കും ഇനി കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന വിധത്തില്‍ അനുമതി നല്‍കില്ല. അധ്യാപകരും പിടിഎ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധ്യാപക–അധ്യാപകേതര സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. പഠനത്തോടൊപ്പം കാലാ കായിക പ്രവൃത്തി പരിചയ പരിപാടികളിലും പഠനാനുബന്ധ പ്രവര്‍ത്തനമെന്ന നിലയില്‍ കുട്ടികള്‍ പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *