Kerala

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ  ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു.

കണ്ണൂർ: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ  ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു.  62 വയസായിരുന്നു. ഏറെക്കാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ജയരാജിന്‍റെ സംവിധാനത്തില്‍ 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ കളിയാട്ടമാണ് ബല്‍റാം മട്ടന്നൂര്‍ തിരക്കഥയെഴുതിയതില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രം. വില്യം ഷേക്സ്പിയറുടെ ഒഥല്ലോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ തിരക്കഥയായിരുന്നു കളിയാട്ടത്തിന്‍റേത്. കര്‍മ്മയോ​ഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങീ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയിട്ടുണ്ട്. 

തിരക്കഥാകൃത്ത് എന്നതിന് പുറമെ ഒട്ടേറെ ​ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട് ബല്‍റാം മട്ടന്നൂര്‍. കാശി എന്ന മറ്റൊരു നോവലിനൊപ്പം ബലന്‍ (സ്മരണകള്‍), മുയല്‍ ​ഗ്രാമം, രവി ഭ​ഗവാന്‍, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്‍) തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. സ്കൂള്‍ പഠന കാലത്തുതന്നെ സാഹിത്യത്തോട് താല്‍പര്യം പ്രകടിപ്പിച്ച ബല്‍റാം ആദ്യ നോവൽ ‘ഗ്രാമം’ എഴുതിയത് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്.  എങ്കിലും ഈ നോവൽ പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിൻറെ ഇരുപതാം വയസിലാണ്.  സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് കണ്ണൂര്‍ പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍ നടക്കും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *