തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടർന്ന് പേ വിഷബാധയ്ക്കെതിരെ കുത്തിവയ്പ്പെടുത്ത 12 വയസുകാരി ഗുരുതരാവസ്ഥയില്‍. പേ വിഷബാധയ്ക്കെതിരായ മൂന്ന് പ്രതിരോധ കുത്തിവെപ്പുകളും പെണ്‍കുട്ടി എടുത്തു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയുടെ നില ഇപ്പോൾ ഗുരുതരാവസ്ഥയായതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.