KeralaNews

പീഡന കേസിൽ പിസി ജോർജിന് ജാമ്യം, ക്ഷമ ചോദിക്കുന്നതായി മാധ്യമങ്ങളോട്

തിരുവനന്തപുരം:പീഡന കേസിൽ പിസി ജോർജിന് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഫസ്റ്റ് ക്സാസ് മജിസ്ട്രേറ്റ് കോടതിയാണ് പിസിക്ക് ജാമ്യം നൽകിയത്. കേസിൽ വാദം പൂർത്തിയായി രണ്ട് മണിക്കൂറിന് ശേഷമാണ് ജാമ്യ ഉത്തരവ് വന്നത്. എല്ലാ ശനിയാഴ്ചയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ പിസി ജോർജ് ഹാജരാകണം. കുറ്റ പത്രം നൽകുന്നത് വരെയും ഹാജരാകണം. പരാതിക്കാരിയെയോ കേസിലെ സാക്ഷികളെയോ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.

അതേസമയം എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ ഫാരിസ് അബൂബക്കർ ആണെന്നും മുഖ്യമന്ത്രിയുടെ വിദേശ ബന്ധങ്ങൾ കേന്ദ്ര സർക്കാർ അന്വേഷിക്കണമെന്നും ജാമ്യം ലഭിച്ച ശേഷം പിസി ജോർജ് ആരോപിച്ചു. മാധ്യമങ്ങളോടും അദ്ദേഹം ക്ഷമ ചോദിച്ചു.ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സോളാർ കേസിലെ പ്രതിയുടെ പരാതിയിൽ പിസി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരൻ ആണെന്നും സാമ്പത്തിക ഇടപാടുകൾ എല്ലാം മകൾ വീണ വിജയൻറെ ഒത്താശയോടെയാണെന്നും പിസി ജോർജ് ആരോപിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പീഡന പരാതിയിൽ പിസി ജോർജിനെ ഫോർട്ട് അസിസ്റ്റൻറ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സോളാർ കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ലൈംഗീക താത്പര്യത്തോടെ തന്നെ കടന്ന് പിടിച്ചെന്നായിരുന്നു മൊഴി. ഐപിസി 354  പ്രകാരമാണ് പിസിക്കെതിരെ കേസെടുത്തിരിക്കുന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *