KeralaNews

പിഎസ്‍സി വിജ്ഞാപനത്തിൽ ഇനി തത്തുല്യ യോഗ്യതയും.

തിരുവനന്തപുരം:പിഎസ്‍സി വിജ്ഞാപനങ്ങളിൽ ഇനി വിശേഷാൽ ചട്ടത്തിലെ യോഗ്യതകൾക്കൊപ്പം കമീഷൻ അംഗീകരിച്ച തത്തുല്യ യോഗ്യതകളും കൂടി ഉൾപ്പെടുത്തും. ഈ യോഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഉദ്യോഗാർഥി ഹാജരാക്കേണ്ടതില്ല. ഉയർന്ന യോഗ്യതകൾ സംബന്ധിച്ച വിശദാംശംകൂടി വിജ്ഞാപനത്തിൽ ഉൾപ്പെടുത്താൻ പിഎസ്‍സി യോ​ഗം തീരുമാനിച്ചു. ഭിന്നശേഷി സംവരണം: ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്  ഹാജരാക്കണം

ഭിന്നശേഷി സംവരണമുള്ള തസ്തികകളിൽ ഓരോ തസ്തികയുടെയും സ്വഭാവമനുസരിച്ച്  പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന് ഫങ്ഷണാലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഡോക്ടർ ഒപ്പിട്ട നിർദിഷ്ട മാതൃകയിലുള്ള ഫങ്ഷണാലിറ്റി സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. ഒപ്പം ഡിസെബിലിറ്റി സർട്ടിഫിക്കറ്റും നൽകണം. ഭിന്നശേഷിക്കാർക്കുള്ള നാലു ശതമാനം സംവരണം ബാധകമാക്കിയ തസ്തികകളിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാർ കമീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഈ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *