Kerala

പാട്ട് പാടാൻ വിസമ്മതിച്ചതിന് പ്ലസ് വൺ വിദ്യാർഥിക്ക്  ക്രൂര മർദ്ദനം

കോഴിക്കോട്ട് : പാട്ട് പാടാൻ വിസമ്മതിച്ചതിന് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദ്ദനം. ഒക്ടോബർ മൂന്ന് ചൊവ്വാഴ്ച വൈകിട്ട് സ്കൂളിന്റെ ഗേറ്റിന് സമീപം വെച്ചായിരുന്നു, കോഴിക്കോട് ബാലുശ്ശേരി കരിയാത്തൻകാവ് ശിവപുരം ഗവ. ഹയർ സക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി ഷാമിലിനെ പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചത്. ആക്രമണത്തിൽ ഷാമിൽ ബോധരഹിതനായി വീഴുകയായിരുന്നു. തുടർന്ന് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. ഇത് രണ്ടാം തവണയാണെ് സീനിയർ വിദ്യാർഥികൾ ഷാമിലിനെയാണ് ആക്രമിക്കുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *