KeralaNews

പരിസ്ഥിതിസൗഹൃദ വ്യവസായ നിക്ഷേപം ; നയരൂപീകരണത്തിന്‌ മൂന്നംഗ സമിതിയായി : മന്ത്രി പി. രാജീവ്

കൊച്ചി:സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ വ്യവസായനിക്ഷേപം ആകർഷിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചെന്ന്‌ വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) സംസ്ഥാന വികസന കൗൺസിൽ സംഘടിപ്പിച്ച സിഎസ്ആർ-ഇഎസ്‌ജി ഉച്ചകോടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരമൊരു നയം രൂപീകരിക്കുന്നത്‌. യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്ന സംസ്ഥാനമെന്നനിലയിൽ വ്യാവസായികരംഗത്തും ഇത്‌ നടപ്പാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്. ഓക്സ്ഫഡ് സർവകലാശാലയുടെ ഭാഗമായ സൈദ് സ്കൂൾ ഓഫ് ബിസിനസിലെ ഡോ. അക്ഷയ് മംഗ്ലായാണ് സമിതി അധ്യക്ഷൻ. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എംഡി സി ജെ ജോർജ്, ഐബിഎം സോഫ്റ്റ്‌വെയർ സീനിയർ വൈസ് പ്രസിഡന്റ്‌ ദിനേശ് നിർമൽ എന്നിവർ അംഗങ്ങളാണ്‌. ഐക്യരാഷ്ട്ര സഭയുടെ എൻവയൺമെന്റ്‌, സോഷ്യൽ, ഗവേണൻസ് തത്വങ്ങൾക്ക് അനുസൃതമായി കേരളം ഇപ്പോൾത്തന്നെ ഉത്തരവാദിത്വ നിക്ഷേപം, ഉത്തരവാദിത്വ വ്യവസായം എന്ന ക്യാമ്പയിൻ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. അസോചം കേരള ചെയർമാൻ രാജാ സേതുനാഥ് അധ്യക്ഷനായി.

ജസ്റ്റിസ് പി ഗോപിനാഥ്, ചീഫ് സെക്രട്ടറി വി പി ജോയി, അസോചം ദക്ഷിണമേഖലാ സിഎസ്ആർ-സുസ്ഥിരവികസന സമിതി അധ്യക്ഷൻ അഭിഷേക് രഞ്ജൻ, ദക്ഷിണമേഖലാ കോർപറേറ്റ് നിയമസമിതി അധ്യക്ഷൻ കെ എസ് രവിചന്ദ്രൻ എന്നിവർ പങ്കെടുത്തു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *