തിരുവനന്തപുരം :പരിസ്ഥിതിലോല മേഖല (ബഫർസോൺ) ഭൂപടത്തിൽനിന്ന് വിട്ടുപോയ നിർമിതികൾ സംബന്ധിച്ച് വനംവകുപ്പിന് ചൊവ്വാഴ്‌ചവരെ ലഭിച്ചത് 26,030 പരാതി. ഇതിൽ ശനിവരെയാണ് പരാതി നൽകാൻ അവസരം. പരാതികളിൽ തദ്ദേശസ്ഥാപനങ്ങൾ വഴിയാണ് തുടർനടപടികൾ.
നിർമാണങ്ങളുടെ സർവേ നമ്പറുകൾ അടക്കം ഉൾപ്പെടുത്തിയ ഭൂപടത്തിൽ പൊതുജനങ്ങൾക്കുള്ള മുഴുവൻ പരാതിയും പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ഉപഗ്രഹസർവേയ്ക്ക് പുറമെ ഫീൽഡുതല സർവേയും നടക്കുന്നു.
സർവേയിലൂടെ ലഭിച്ച 1044 ഇടത്തെ വിവരം കേരള സ്‌റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെഎസ്‌ആർഇഎസി) തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്തു. കൂടുതൽ പരാതി ലഭിച്ചത് മലബാർ വന്യജീവി സങ്കേതപരിധിയിലാണ്–-5203. ഇതിൽ -4240 പരാതിയും ചക്കിട്ടപ്പാറ പഞ്ചായത്തിലാണ്. പീച്ചി, വാഴാനി, ചിമ്മിനി, ചൂലന്നൂർ വന്യജീവി സങ്കേതങ്ങളിലെ പഞ്ചായത്തുകളിൽ സംയുക്തമായി -6133 പരാതി ലഭിച്ചു. പറമ്പിക്കുളം–- -1507, വയനാട്–- 1445, ഇടുക്കി–-4204, നെയ്യാർ–-851, -പേപ്പാറ –-672, ആറളം, കൊട്ടിയൂർ–-1199, മലബാർ–-5203, മംഗളവനം–-0, കരിമ്പുഴ–-2, മൂന്നാർ–-3097, ശെന്തുരുണി–-779, തട്ടേക്കാട്–-750, പെരിയാർ–-16, സൈലന്റ്‌വാലി–-172ഉം പരാതി ലഭിച്ചു.ആകെ എൺപത്തഞ്ചോളം പഞ്ചായത്തുകളാണ് പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്നത്.11നാണ് സുപ്രീംകോടതി ബഫർസോൺ ഹർജി പരിഗണിക്കുക.