മുംബൈ
ഇന്ത്യൻ ക്രിക്കറ്റ് ടീം വെെസ് ക്യാപ്റ്റൻ ലോകേഷ് രാഹുലിന് ഇംഗ്ലണ്ട് പര്യടനം നഷ്ടമാകും. പരിക്കുകാരണം വിശ്രമത്തിലാണ് രാഹുൽ. ചികിത്സയ്ക്കായി ജർമനിയിലേക്ക് പോകാനൊരുങ്ങുകയാണ് ഈ ഓപ്പണർ. പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. മായങ്ക് അഗർവാളിനാണ് സാധ്യത.
ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി–20 പരമ്പരയും രാഹുലിന് നഷ്ടമായിരുന്നു. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റും മൂന്നുവീതം ഏകദിനവും ട്വന്റി–20യുമാണുള്ളത്. ജൂലെെ ഏഴുമുതൽ 17 വരെയാണ് മത്സരങ്ങൾ.