KeralaNews

പതിനാറുകാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകനും അമ്മയും അറസ്റ്റിൽ

പത്തനംതിട്ട : 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ അമ്മയും, കാമുകനും അറസ്റ്റിൽ. പെരുനാട് കൊല്ലംപറമ്പിൽ ദേവസ്യയുടെ മകൻ ഷിബു ദേവസ്യ(46), പെൺകുട്ടിയുടെ മാതാവ് എന്നിവരാണ് പിടിയിലായത്. കോയിപ്രം ഇൻസ്‌പെക്‌ടർ സജീഷ് കുമാറിൻറെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം. കുട്ടിയെ അമ്മ കാമുകൻ താമസിക്കുന്ന കുറ്റൂർ തലയാറുള്ള വാടകവീട്ടിൽ എത്തിച്ച് പീഡിപ്പിക്കാൻ ഒത്താശ ചെയ്‌തുകൊടുക്കുകയായിരുന്നു. 16കാരിയുടെ പരാതിയിൽ കോയിപ്രം പൊലീസ് കഴിഞ്ഞമാസം 16ന് രജിസ്റ്റർ ചെയ്‌ത കേസിലാണ് ഇപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്‌തത്. കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. തുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച്‌ ജില്ല സൈബർ പൊലീസിൻറെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇരുവരും ആലപ്പുഴ പൂച്ചാക്കൽ ഉണ്ടെന്ന് വ്യക്തമായി. വനിത പൊലീസ് ഉൾപ്പടെയുള്ള സംഘം ശനിയാഴ്‌ച രാത്രി അവിടെയെത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്‌തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളുടെ വാടകവീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്‌തു.ഇരുവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *