അങ്കാറ:തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 41,000 കടന്നു. തുർക്കിയിൽ മുപ്പത്താറായിരത്തോളവും സിറിയയിൽ ആറായിരത്തോളവും മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. യൂറോപ്യൻ മേഖലയിൽ ഒരു നൂറ്റാണ്ടിനിടെയുണ്ടായ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂമ്പമാണെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു.
ദുരന്തമുണ്ടായി 222 മണിക്കൂറിനുശേഷം തെക്കൻ തുർക്കിയിലെ കഹ്‌റമാൻമറാഷിലെ തകർന്ന കെട്ടിടത്തിനടിയിൽനിന്ന് നാൽപ്പത്തിരണ്ടുകാരിയെ രക്ഷപ്പെടുത്തി.ഭൂകമ്പമുണ്ടായി ഒമ്പതു ദിവസത്തിനുശേഷവും വടക്ക് പടിഞ്ഞാറൻ സിറിയയിലേക്ക് ആവശ്യത്തിന് സഹായം എത്തിക്കാനായിട്ടില്ല. തുർക്കിയിൽ 50,576 കെട്ടിടം പൂർണമായും തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തു.മൂന്ന് വലിയ ഭൂകമ്പത്തെതുടർന്ന് 3858 തുടർചലനം ഉണ്ടായതായും തുർക്കി ദുരന്ത പ്രതിരോധമന്ത്രാലയം അറിയിച്ചു. ഭൂകമ്പത്തെതുടർന്ന് നിരവധിയാളുകൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്.