KeralaNews

നാപ്സ് നന്മോണം 2022

ദോഹ: നന്മണ്ട ഏരിയ പ്രവാസികളുടെ കൂട്ടായ്മയായ നാപ്സ് ഖത്തർ എട്ടാം വാർഷികവും ഓണാഘോഷവും നടത്തി. ഷഹാനിയ ഫാം ഹൗസിൽ വെച്ച് നടന്ന പരിപാടിയോടനുബന്ധിച്ചു വിവിധ കലാകായികമത്സരങ്ങൾ സംഘടിപ്പിച്ചു.ചിരിയരങ്, ബിസ്‌ക്കറ്റ് ഈറ്റിംഗ്, ബലൂൺ ബ്രേക്കിങ്, ഫാമിലി ഷോ, കമ്പവലി,മ്യൂസിക്കൽ ചെയർ എന്നി മത്സരങ്ങളും നൗഷാദ് കുമ്മൻകോടിന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. നാപ്സ് മെമ്പർ ഷാജു അഭയം രചനയും സംവിധാനവും നിർവഹിച്ചു ഷമീർ എൻ കെ, നൗഷിർ, ഷബീർ കെ കെ, ബഷീർ എം പി, ഫഹദ് കെ കെ, നൗഫിറ ഷബീർ ഷബ്‌ന നൗഷി, ഷഹാന ഷൗക്കി എന്നിവർ അവതരിപ്പിച്ച ലഹരി അരുത് എന്ന നാടകവും അരങ്ങേറി. ഫെബിൻ എൻ, അമീർ ഇ കെ, ഷാഹുൽ നന്മണ്ട, ജാഫർ കെ പി, ഫായിസ് കെ കെ, നൗഫൽ തണൽ, ബഷീർ എം പി, മെജേഷ് സി ഷംനാസ് ബി എസ്,അഭിത്ത്,മൊയ്‌ദീൻ കോയ എൻ കെ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *