തിരുവനന്തപുരം; സംസ്ഥാനത്തെ ദേവസ്വം ബോർഡിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി എസ് സി മാതൃകയിൽ സംവരണം ഏർപ്പെടുത്തുന്നു. സ്ഥാപനങ്ങളെ അധ്യാപക അനധ്യാപക തസ്തികയിലേക്ക് എസ് സി, എസ് ടി, ഒബിസി സംവരണം ഏർപ്പെടുത്താനാണ് തീരുമാനം. ഫെബ്രുവരി 22ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ വിവിധ ദേവസ്വം ബോർഡ് പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയ്യാറാക്കി തീരുമാനം നടപ്പാക്കാൻ ദേവസ്വം ബോർഡുകളെ ചുമതലപ്പെടുത്ത ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം ഉത്തരവിറക്കി.