ദുബൈ: ദുബൈയിലെ മുഹൈസ്നാ നാലിലെ ബഹുനില കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും ഒരു വശത്തേക്ക് ചെറുതായി ചരിഞ്ഞതായും റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചത്. ഇതേ തുടര്‍ന്ന് നൂറിലേറെ കുടുംബങ്ങളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചതായി റിപ്പോർട്ടുണ്ട്. മലയാളികളടക്കമുള്ള താമസക്കാരെയാണ് കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചത്. രാത്രി 8.30 ഓടെ ഭൂചലനം പോലെ അനുഭവപ്പെട്ടതായി താമസക്കാരിലൊരാള്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെട്ടിടത്തിന് ചെറിയ ഇളക്കമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഖിസൈസ് മുഹൈസ്‌ന നാലിൽ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമായിരുന്നു ചരിഞ്ഞത്