Kerala

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുന്ന ദിവസം രാവിലെ ഏറ്റുമാനൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി നടന്‍ സുരേഷ് ഗോപി.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുന്ന ദിവസം രാവിലെ ഏറ്റുമാനൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി നടന്‍ സുരേഷ് ഗോപി. എക്സിറ്റ് പോളില്‍ സുരേഷ് ഗോപി ജയിക്കുമെന്ന ഫലസൂചന പുറത്തുവന്നിട്ടും ഇതുവരെയും മാധ്യമങ്ങളോട് പ്രതികരിക്കാത്ത സുരേഷ് ഗോപി ചൊവ്വാഴ്ചയും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയ്യാറായില്ല. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ അദ്ദേഹം തുലാഭാരം നടത്തി. അഞ്ചുപറയും സമര്‍പ്പിച്ചു. സുരേഷ് ഗോപിയുടെ നിര്‍ദേശമനുസരിച്ച് ക്യാമറാമാന്മാരെ ചിത്രമോ വീഡിയോയൊ എടുക്കാന്‍ പൊലീസ് സമ്മതിച്ചില്ല. ക്ഷേത്രാചാരങ്ങള്‍ പാലിച്ച് ക്യൂനിന്നാണ് സുരേഷ് ഗോപി തൊഴുതത്. ഏറ്റുമാനൂരിലെ കൗണ്‍സിലര്‍ ഉഷ സുരേഷ് നേര്‍ന്ന വഴിപാട് സമര്‍പ്പിക്കാനാണ് എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *