KeralaNews

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി വിലക്ക്

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി  . മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച എസിപിസിഎ എന്ന സംഘടന സമർപ്പിച്ച പുനഃപരിശോധന ഹർജിയിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, അനു ശിവരാമൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് നൽകിയത്. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദമായ വാദം കേൾക്കുന്നതുവരെയാണ് വിലക്ക്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കണമെന്ന അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ട് കോടതി പരിഗണിച്ചു.ആനയുടെ ഒരു കണ്ണിന്റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കൽ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ഇക്കാര്യത്തിൽ ആറാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന് കോടതി നിർദേശം നൽകി.എസ്.പി.സി.എ നൽകിയ റിവ്യൂ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളത്ത് സ്ഥിരമായി നിരോധിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *